KeralaNattuvarthaLatest NewsNews

കോവിഡ് 19; മൂന്നക്കം കടന്നു, ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ കേരളം

ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം; ഇന്ന് സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂന്നക്കം കടന്നതോടെ ആരോഗ്യ വകുപ്പ് കുടുതല്‍ നടപടികളിലേക്ക്. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു, ഇതിനായി പതിനാലായിരം പരിശോധന കിറ്റുകള്‍ ഐ.സി.എം.ആര്‍ ലഭ്യമാക്കിയിട്ടുണ്ട്, ഒരാഴ്ച പതിനയ്യായിരം ആന്റിബോഡി ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. സമൂഹ വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാലക്കാട്ട് ജില്ലയില്‍ മാത്രം ഇന്ന് നാല്‍പ്പത് പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് രോഗം. പത്തനംതിട്ടയില്‍ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 128 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഇതുവരെ ഉള്ളത്. വയനാട് മൂന്ന് കണ്ണൂര്‍ കോഴിക്കോട് ഓരോന്ന് വീതവും പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button