Latest NewsIndiaNews

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1438 പേർക്ക്. 12 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 232 ആയി. 28,694 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് ചെന്നൈയിലാണ് 1,116 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19,826 ആയി. ചെങ്കല്‍പേട്ട് (1624), തിരുവള്ളൂര്‍ (1191), കടലൂര്‍ (474), കാഞ്ചീപുരം (483) എന്നീ പ്രദേശങ്ങളാണ് തൊട്ടുപിന്നില്‍.

Read also:  രണ്ടര വയസുകാരിക്ക് ചികിത്സാ സൗകര്യമൊരുക്കി സംസ്ഥാന സോഷ്യൽ സെക്യൂരിറ്റി മിഷൻ

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം എണ്‍പതിനായിരം കടന്നു. ഇന്ന് മാത്രം മരിച്ചത് 139 പേരാണ്. കോവിഡ് മൂലം മഹാരാഷ്ട്ര ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. സംസ്ഥാനത്ത് മരണസംഖ്യ 2849 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 2,436 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 80,229 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button