KeralaLatest NewsNews

‘കുറഞ്ഞ റിസ്‌ക്കില്‍ വലിയ പ്രതിഫല’വുമായി ബിസിംഗ ഓണ്‍ലൈന്‍ ലേലം

പ്രമുഖ ലേല പ്ലാറ്റ്‌ഫോമായ ബിസിംഗ ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേലത്തെയാകെ മാറ്റിമറിക്കാന്‍ ഒരുങ്ങുന്നു. ഉപഭോക്താക്കള്‍ക്ക് ‘കുറഞ്ഞ റിസ്‌ക്കില്‍ വലിയ പ്രതിഫലം’ ലഭിക്കുന്ന ലേലമാണ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ പുതുതലമുറയ്ക്കു വേണ്ടി സൃഷിടച്ച പ്ലാറ്റ്‌ഫോമാണിത്. വിപുലമായ ഉല്‍പ്പന്ന ശ്രേണിക്ക് നുതനമായ ലേല സമീപനം എന്നതാണ് ബിസിംഗയുടെ സവിശേഷത. വളരെ കുറഞ്ഞ മൂല്യത്തില്‍ പുതിയൊരു ലേല അനുഭവം വാഗ്ദാനം ചെയ്യുന്നു.

ഉദാഹരണത്തിന് 5,000 രൂപയുടെ സ്മാര്‍ട്ട്‌വാച്ചിന് നിങ്ങള്‍ 1.25 രൂപയ്ക്ക് ലേലം ആരംഭിക്കുന്നുവെന്ന് കരുതുക. അതാണ് ഏറ്റവും കുറഞ്ഞ മൂല്യമെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ആ വാച്ച് 1.25 രൂപയ്ക്ക് ലഭിച്ചേക്കാം. ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ മൂല്യത്തിന് നേടാന്‍ കഴിയുന്ന ഏക ലേല പ്ലാറ്റ്‌ഫോണാണ് ഇത്.

ബിസിംഗ ആപ്പിന്റെ അവതരണത്തോടെ ഉപഭോക്താക്കള്‍ക്ക് പുതിയൊരു ഷോപ്പിങ് അനുഭവം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും മികച്ച ലേല അനുഭവത്തിലൂടെ അവര്‍ക്ക് ഏറ്റവും കുറഞ്ഞ മൂല്യത്തിന് ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാമെന്നും ബിസിംഗ ബിസിനസ് മേധാവി പിയൂഷ് രാജ്ഗാര്‍ഹിയ പറഞ്ഞു.

ഡിജിറ്റല്‍ ലോകത്തിന്റെ സാധ്യതകള്‍ മനസിലാക്കി 2020 ഫെബ്രുവരിയില്‍ തന്നെ ആപ്ലിക്കേഷന്റെ പരീക്ഷണ പതിപ്പ് അവതരിപ്പിച്ചിരുന്നുവെന്നും ഇപ്പോള്‍ കേരള വിപണിയെ കൂടി ആപ്ലിക്കേഷനിലേക്ക് ക്ഷണിക്കുകയാണെന്നും അദേഹം കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button