കണ്ണൂര്‍ : വ്യവസായ മന്ത്രി ഇ.പി ജയരാജനെ ഇരുപത് വർഷം മുൻപ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. 38 ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെയാണ് തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.
കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പാനൂര്‍ എലാങ്കോട് സിപിഎം പ്രവര്‍ത്തകന്‍ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ 2000 ഡിസംബര്‍ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്.
Post Your Comments