Latest NewsNewsKuwaitGulf

കോവിഡ് 19 : കുവൈറ്റിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

കുവൈറ്റ് സിറ്റി : ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട  അൽഗാനിം ഇൻറർനാഷനൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അടൂർ ഏഴംകുളം നെടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ കെ. ജോർജ്​ (51) ആണ്​ മരിച്ചത്​. 18 വർഷമായി കുവൈറ്റിൽ പ്രവാസിയാണ്​. പിതാവ്​: കുഞ്ഞാണ്ടി. മാതാവ്​: അമ്മിണി, ഭാര്യ: ജൂലി ജോർജ്​. മക്കൾ: അലക്​സ്​, അലൻ

Also read : ജോർദ്ദാനിൽ നിന്നെത്തിയ ആടുജീവിതം സിനിമാ സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

അതേസമയം  143 ഇന്ത്യക്കാർ ഉൾപ്പെടെ 710 പേർക്ക്​ കൂടി ബുധനാഴ്ച്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. നാല് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,359ഉം, മരിച്ചവർ 230 ഉം ആയി. 1469 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം ​15,750 ആയി ഉയർന്നു. നിലവിൽ 13,379 പേർ ചികിത്സയിലുണ്ട്. . ഇതിൽ 191 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഫർവാനിയ ഗവർണറേറ്റിൽ 282, ജഹ്​റ ഗവർണറേറ്റിൽ 140, അഹ്​മദി ഗവർണറേറ്റിൽ 130, ഹവല്ലി ഗവർണറേറ്റിൽ 88, കാപിറ്റൽ ഗവർണറേറ്റിൽ 70 എന്നിങ്ങനെയാണ്​ പുതിയ കോവിഡ് ബാധിതരുടെ എണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button