കോഴിക്കോട് : നാദപുരം പുറമേരിയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മത്സ്യ കട അടിച്ചു തകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലെ മത്സ്യ കടയാണ് അടിച്ച് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയാണ് കട തകര്‍ത്തതായി ശ്രദ്ധയില്‍ പെട്ടത്.
സമ്പര്‍ക്കത്തിലൂടെയായിരുന്നു തൂണേരി സ്വദേശിയായ മത്സ്യ വ്യാപാരിക്ക് കോവിഡ് ബാധിച്ചത്. ഇയാള്‍ക്ക് ഇരുനൂറിനടുത്ത് ആളുകളുമായി സമ്പര്‍ക്കമുള്ളതിനാല്‍ പ്രദേശത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു, കല്ലാച്ചി, പുറമേരി,നാദാപുരം,വളയം എന്നിവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകള്‍ അടപ്പിച്ചിരുന്നു.ക്വാറന്‍റൈനില്‍ കഴിയുന്ന സമയത്ത് മത്സ്യ വ്യാപാരി പലയിടങ്ങളിലും പോയിരുന്നു. ഇതിനെച്ചൊല്ലി നാട്ടില്‍ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ തലശ്ശേരിയില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം ബാധിച്ചതാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.
Post Your Comments