Latest NewsNewsInternational

24 കോടിയുടെ ഭാ​ഗ്യദേവത കൂടെ പോന്നു, 27 വര്‍ഷമായി യുഎഇയിൽ ബേക്കറി ജീവനക്കാരനായി ജോലി നോക്കുന്ന തനിക്ക് ദൈവം തന്ന റിട്ടയര്‍മെന്റ് സമ്മാനമാണിതെന്ന് കോഴിക്കോട് സ്വദേശി അസ്സൈന്‍

20-ാം വയസില്‍ കുറഞ്ഞ ശമ്പളത്തിനു സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരനായാണ് അസ്സൈന്‍ യുഎഇയിലെത്തിയത്

അബുദാബി; ഇത്തവണ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോഴിക്കോട് സ്വദേശിക്ക് ഭാഗ്യദേവതയുടെ സമ്മാനം, 1.2 കോടി ദിര്‍ഹം അതായത് 24.6 കോടി രൂപയാണ് മലയാളിക്ക് സമ്മാനമായി ലഭിച്ചത്, അജ്മാനിലെ അല്‍ഹുദ ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി അസ്സൈന്‍ മുഴിപ്പുറത്തിനെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചിരിയ്ക്കുന്നത്.

കഴിയ്ഞ്ഞ 27 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന അസ്സൈന്‍ കോവിഡ് പ്രതിസന്ധി കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിയ്ച്ചത്, ഇനിയുള്ള കാലം നാട്ടില്‍ ജീവിക്കാന്‍ ആഗ്രഹിച്ച തനിക്ക് ദൈവം തന്ന റിട്ടയര്‍മെന്റ് സമ്മാനമാണിതെന്നാണ് അസ്സൈന്‍ വ്യക്തമാക്കുന്നത്, തനിക്ക് സമ്മാനം ലഭിച്ച വിവരം ഭാര്യ ഷരീഫയെ വിളിച്ചറിയിച്ചെങ്കിലും തമാശയായാണ് അവര്‍ കരുതതിയതെന്നും അസ്സൻ.

കൂടാതെ വയനാട് എന്‍ജിനീയറിങിന് പഠിക്കുന്ന മക്കളായ സന ഫാത്തിമ അസ്സൈന്‍, എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുന്ന അലാ ഫാത്തിമ അസ്സൈന്‍ എന്നിവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് പ്രഥമ പരിഗണന, അവരുടെ വിവാഹത്തിനുള്ള തുകയും മാറ്റിവയ്ക്കും, ശേഷിച്ച തുക കൊണ്ട് നാട്ടില്‍ സ്വന്തമായൊരു ബിസിനസ് അതാണ് മനസിലെ പദ്ധതി, അസ്സൈന്‍ വ്യക്തമാക്കുന്നു.

ഇത്തവണ നാലാം തവണ ടിക്കറ്റെടുത്തപ്പോഴാണ് ഭാഗ്യദേവത അസ്സൈന്റെ കൂടെ പോന്നത്, 20-ാം വയസില്‍ കുറഞ്ഞ ശമ്പളത്തിനു സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരനായാണ് അസ്സൈന്‍ യുഎഇയിലെത്തിയത്, അന്നു മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാണ്, പിന്നീട് ലൈസന്‍സെടുത്ത് ഡ്രൈവറായി ജോലി മാറി, ഈ ബേക്കറിയില്‍ 20 വര്‍ഷത്തിലേറെയായി, കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന 3000 ദിര്‍ഹത്തിലും ഒരു വിഹിതം ജീവകാരുണ്യത്തിന് മാറ്റിവയ്ക്കാറുണ്ട്, അതിനിയും തുടരുമെന്നും അസ്സൈൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button