ന്യൂഡൽഹി: ഭക്ഷ്യധാന്യങ്ങളും സവാളയും പയർവർഗ്ഗങ്ങളും അടക്കമുള്ളവ അവശ്യസാധന നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഭക്ഷധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണ, സവാള, ഉരുളകിഴങ്ങ് എന്നീ ഉല്പന്നങ്ങളെ അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് നിയമഭേദഗതി. അവശ്യസാധനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഈ ഉല്പന്നങ്ങൾക്ക് ബാധകമാകില്ല. ഇവ ശേഖരിച്ചുവെക്കാനും ആര്‍ക്കുവേണമെങ്കിലും വിൽക്കാനും കയറ്റുമതി ചെയ്യാനും കര്‍ഷകന് സ്വാതന്ത്ര്യം ലഭിക്കും.
Read also: ചാർജ് കൂട്ടാൻ ഉദ്ദേശമില്ല: സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി സർക്കാർ
വിദേശികൾക്ക് ഇന്ത്യയിലേക്ക് വരാനുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.നിക്ഷേപങ്ങൾ ശക്തിപ്പെടുത്താൻ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായി സെക്രട്ടറിതല സമിതിക്കും രൂപം നൽകി. കൊൽക്ക പോര്‍ടിന് ശ്യാമ പ്രസാദ് മുഖര്‍ജി പോര്‍ട് എന്ന് പേര് നൽകാനും തീരുമാനമായിട്ടുണ്ട്.
Post Your Comments