തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിയിരുന്ന സീരിയൽ ചിത്രീകരണം സംസ്ഥാനത്ത് പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആളുകളുടെ എണ്ണം കുറച്ചാണ് ഷൂട്ടിംഗ് നടത്തുന്നത്. അതുകൊണ്ടുതന്നെ കഥാഗതിയിലും മാറ്റമുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് രണ്ടുമാസത്തിലേറെയായി ചിത്രീകരണങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. അടിമുടി മാറ്റവുമായാണ് വീണ്ടും ചിത്രീകരണം തുടങ്ങുന്നത്. പ്രധാന റോളുകളിലുളളവർ മറ്റ് പലയിടങ്ങളിലും ആയതോടെ അത് മറികടക്കാൻ പുതിയ വഴികൾ കണ്ടെത്തിയാണ് ചിത്രീകരണം. കൂട്ടുകുടുംബങ്ങളുടെ കഥകളിൽ ആളുകളുടെ എണ്ണം കുറച്ചു. വിരലിലെണ്ണാവുന്ന അണിയറ പ്രവർത്തകർ മാത്രമാണ് ഉള്ളത്. വൈകാരിക രംഗങ്ങൾ പോലും സാമൂഹിക അകലം പാലിച്ചാണ് ചിത്രീകരിക്കുന്നത്.
Post Your Comments