പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹൻ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായത്. വംശീയ വിവേചനത്തിനെതിരെയുള്ള സമരം അമേരിക്കയിൽ നടക്കുമ്പോൾ തനിക്ക് ചെറുപ്പത്തില്‍ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 14 വയസുള്ളപ്പോഴുള്ളപ്പോഴാണ് അത്തരത്തിലൊരു അനുഭവം ഉണ്ടായത്. എന്റെ അടുത്ത സുഹൃത്തിന് അവന്റെ അമ്മ ചായ കൊടുക്കില്ലായിരുന്നു. ഒരിക്കല്‍ അവന്‍ അമ്മയോട് ചായ ചോദിച്ചു. എന്നാല്‍ അവർ പറഞ്ഞ മറുപടി ചായ കുടിച്ചാല്‍ മാളവികയെ പോലെ കറുത്തു പോകും എന്നായിരുന്നു. സുഹൃത്ത്, മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും, താന്‍ അല്‍പം ഇരുണ്ട നിറമുള്ള ആളുമായിരുന്നുവെന്ന് താരം പറയുന്നു.
Read also: അടച്ചുകിടന്ന ഓഫീസിലെ ഇലക്ട്രിസിറ്റി ബിൽ പതിനായിരത്തിന് മുകളിൽ: പ്രതിഷേധവുമായി യുവതി
നിറവ്യത്യാസം അതുവരെ ഒരു പ്രശ്‌നമായി കരുതിയിരുന്നില്ല. എന്നാല്‍ ആദ്യമായി ഒരാള്‍ അങ്ങനെ പറഞ്ഞതോടെയാണ് താനും അതെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ഇരുണ്ട നിറമുള്ളവരെ ‘കാലാ’ എന്ന് അഭിസംബോധന ചെയ്യുന്നത് എപ്പോഴും കേള്‍ക്കാം. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികള്‍ എന്നാണ് പൊതുവെ വിളിക്കുന്നത്. എന്തിനാണ് അങ്ങനെ വിളിക്കുന്നതെന്ന് അറിയില്ല. വെളുത്ത തൊലി നിറം ഉള്ളവരെ സുന്ദരന്മാര്‍ എന്നും, കറുത്ത തൊലി നിറം ഉള്ളവരെ വിരൂപരായാണ് കരുതുന്നത്. ലോകം വംശവെറിയെ അപലപിക്കുമ്പോള്‍ നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകള്‍ കാണാം. നിറമല്ല ഒരു മനുഷ്യന്റെ ഉള്ളിലെ നന്മയാണ് അവനെ സുന്ദരനാക്കുന്നതെന്നും മാളവിക തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
Post Your Comments