KeralaLatest NewsNews

പടക്കം നിറച്ച പൈനാപ്പിൾ കഴിച്ച് ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം: അന്വേഷണം ആരംഭിച്ചു

പാലക്കാട്: അമ്പലപ്പാറയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്നാണ് ആന ചരിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. സൈലന്‍റ് വാലി വനമേഖലയിൽനിന്ന് പുറത്തിറങ്ങിയ ആനയാണ് നാല് ദിവസം മുൻപ് ചരിഞ്ഞത്. മീൻപിടിക്കാൻ വെച്ച തോട്ട കൊണ്ടാണ് ആനയുടെ വായിൽ മുറിവേറ്റതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ആനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടി തകർന്നതായി കണ്ടെത്തി.

Read also: കേരളത്തില്‍ പെറ്റുപെരുകിയ നിലയില്‍ കണ്ട വെട്ടുകിളി അപകടകാരിയോ? കൂടുതൽ വിവരങ്ങൾ പുറത്ത്

അമ്പലപ്പാറ വനമേഖലയിലെ കർഷകർ പന്നിയെ തുരത്താനായി കൃഷിയിടത്തിൽ പടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. പൈനാപ്പിളിൽ പടക്കം നിറച്ച് വെക്കാറുണ്ടെന്നും സൂചന ലഭിച്ചതോടെ നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച പൈനാപ്പിൾ ആനയ്ക്ക് നൽകിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button