കൊച്ചി : ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ അതിരൂക്ഷമായി പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. മനുഷ്യൻ ഇത്രെയും ക്രൂരൻ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാൻ തോന്നിയതെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ ഉണ്ണി മുകുന്ദൻ ചോദിക്കുന്നു. ഇങ്ങനെ ഒരു വാർത്ത ഇന്ന് വായിച്ചപ്പോൾ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാർത്ത കേട്ടിട്ടില്ല എന്ന് തന്നെ പറയാം. ഒരു മനുഷ്യൻ ആയതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തിൽ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതെന്നു ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :
Feeling ashamed to be called a human today!! ??
ഇങ്ങനെ ഒരു വാർത്ത ഇന്ന് വായിച്ചപ്പോൾ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാർത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യൻ ഇത്രെയും ക്രൂരൻ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാൻ തോന്നിയത്.. ഒരു മനുഷ്യൻ ആയതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തിൽ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതു.
മെയ് 27നു, സൈലന്റ് വാലിയില്‍ സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ സ്‌ഫോടനത്തിൽ നാക്കും വായും തകര്‍ന്ന ഗര്‍ഭിണിയായ കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞു വെള്ളിയാര്‍ പുഴയില്‍ വച്ച് ചെരിയുകയായിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്.
ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നും, 15 വയസ്സോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയുടെ പരിക്ക് ആരുടെയും മനസ്സലിയിക്കുന്നതായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. കുറ്റക്കാരെ കണ്ടുപിടിക്കുമെന്നും നടപടിയെടുക്കുമെന്നും, വനാതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു. ഏപ്രിലില്‍ കൊല്ലത്തും സമാനസംഭവമുണ്ടായിരുന്നു.
Post Your Comments