ബറൂച്ച്: സ്ഫോടനത്തിൽ 40പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ ദഹേജിൽ പ്രവർത്തിക്കുന്ന കെമിക്കൽ ഫാക്ടറിയിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരെ ബറൂച്ചിലെ ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ വാഹനങ്ങൾ ഇപ്പോഴും ഫാക്ടറി പരിസരത്തുണ്ട്. ഫാക്ടറിക്കു സമീപം താമസിച്ചിരുന്ന ആളുകളെയും ലാഖി, ലുവാര ഗ്രാമങ്ങളിലെ ആളുകളെയും മാറ്റിപാർപ്പിച്ചെന്നും ജില്ലാ കളക്ടർ അറിയിച്ചു
Leave a Comment