കൊച്ചി: നടൻ പൃഥ്വിരാജിന്‍റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. സോഷ്യൽ മീഡിയ വഴി താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെത്തി ക്വാറന്‍റീനിലായതിന്റെ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിന് കോവിഡ് പരിശോധന നടത്തിയത്. ക്വാറന്റീൻ കാലാവധി പൂർത്തിയായ ശേഷം വീട്ടിലേക്ക് പോകുമെന്നും താരം അറിയിച്ചു. ബ്ലെസി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലായിരുന്ന താരം ദിവസങ്ങൾക്ക് മുൻപാണ് കേരളത്തിലെത്തിയത്. തുടർന്ന് ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. പൃഥ്വിരാജ് ഉള്‍പ്പെടെ 58 പേരായിരുന്നു ഷൂട്ടിങ്ങിനായി പോയത്.
Post Your Comments