![covid-tetsts](/wp-content/uploads/2020/05/covid-tetsts.jpg)
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 8171 പുതിയ കേസുകളും 204 മരണവുമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ ആകെ കേസുകള്‍ 2,05,096 ആയി. കോവിഡ് പാരമ്യത്തില്‍ ഇന്ത്യ എത്തിയിട്ടില്ലെന്ന് ഐ.സി.എം.ആര് വ്യക്തമാക്കി. അതേസമയം ഇന്നലെ സംസ്ഥാനത്ത് 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
Post Your Comments