
ബാലരാമപുരം; ബാലരാമപുരത്ത് തലയല്‍ ശിവക്ഷേത്ര ആഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍, റസല്‍പ്പുരം ശാന്തിപുരം മുണ്ടുകോണം മലങ്കര ചര്‍ച്ചിന് സമീപം കിഴക്കുംകര വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന ജിത്തുവാണ്(18)അറസ്റ്റിലായത്.
ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ വീരണകാവ് പത്മഭദ്ര വീട്ടില്‍ അനൂപിന്റെ ബൈക്കാണ് മോഷണം പോയത്, ബാലരാമപുരം സി.ഐ ജി.ബിനു, എസ്.ഐ വിനോദ് കുമാര്‍,സി.പി.ഒ അനികുമാര്‍,ശ്രീകാന്ത്,സുനു എന്നിവര്‍ ചേര്‍ന്ന് റസല്‍പ്പുരത്തിന് സമീപം വച്ച് വാഹനത്തോടൊപ്പം യുവാവിനെ പിടികൂടുകയായിരുന്നു, വീഡിയോ കോണ്‍ഫറന്‍സിലൂടെ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments