ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കതിരെ വന്‍ ആക്രമണ പദ്ധതിയ്ക്ക് ലക്ഷ്യമിട്ട് പാക് ഭീകരര്‍ , ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി യു.എന്‍ . യുഎന്‍ന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പാകിസ്ഥാനെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്ത് എത്തി. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യവുമായാണ് പാക് ഭീകരര്‍ അഫ്ഗാനില്‍ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
പാക് ഭീകര സംഘടനകളാണ് താലിബാന്റെ പിന്തുണയോടെ തീവ്രവാദികള്‍ക്ക് അഫ്ഗാനില്‍ വെച്ച് പ്രത്യേക പരിശീലനം നല്‍കുന്നതെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി.. യു.എന്‍ രക്ഷാസമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയ സംഘടനകളാണ് അംഗങ്ങളെ അഫ്ഗാനിസ്താനിലയച്ച് പരിശീലിപ്പിക്കുന്നത്. ഐ.ഇ.ഡി ( ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് ആക്രമണം നടത്തുന്നതില്‍ ഉള്‍പ്പെടെയുള്ള പരിശീലനം ഇവര്‍ക്ക് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
Post Your Comments