KeralaLatest NewsNews

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്‍റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

ഉത്രയുടെ ആഭരണങ്ങൾ കുഴിച്ചിട്ടത് സൂരജിൻ്റെ അമ്മയുടെ അറിവോടെയാണെന്ന് അച്ഛൻ സുരേന്ദ്രൻ മൊഴി നൽകി

അഞ്ചല്‍: കൊല്ലം അഞ്ചലിൽ യുവതിയെ കരിമൂർഖനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് സൂരജിന്‍റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍. അച്ഛനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. പറക്കോട്ടെ വീട്ടില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശം നൽകിയിരുന്നെങ്കിലും എത്തിയില്ല. തുടർന്ന് പുനലൂരിൽ നിന്നുള്ള പൊലീസ് സംഘം ഇവരെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സൂരജിന്‍റെ വീട്ടില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണം ഉത്രയുടേത് തന്നെയാണോയെന്ന് പരിശോധിച്ചു. ഉത്രയുടെ അമ്മയും സഹോദരനും കല്ല്യാണ ആല്‍ബവുമായി ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ഉത്രയുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സൂരജിനേയും അച്ഛനേയും ഒരുമിച്ച് ചോദ്യംചെയ്യുകയാണ്. അച്ഛന്‍ സുരേന്ദ്രന്റെ അറസ്റ്റ് തെളിവു നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനുമാണ്. ഉത്രയുടെ സ്വര്‍ണം അമ്മ മണിമേഖല തിരിച്ചറിഞ്ഞു.

ഉത്രയുടെ ആഭരണങ്ങൾ കുഴിച്ചിട്ടത് സൂരജിൻ്റെ അമ്മയുടെ അറിവോടെയാണെന്ന് അച്ഛൻ സുരേന്ദ്രൻ മൊഴി നൽകി. അന്വേഷണ സംഘം സൂരജിനേയും അച്ഛൻ സുരേന്ദ്രനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുകയാണ്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ കൊട്ടാരക്കര ഓഫീസിൽ എസ്.പി ഹരിശങ്കറിന്റെ നേത്യത്വത്തിലാണ് ചോദ്യം ചെയ്യൽ. ഉത്രയുടേയും സൂരജിൻ്റെയും വിവാഹ ആൽബവും ഹാജരാക്കി.

ALSO READ: കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷത്തുള്ളവർ പറഞ്ഞു നടക്കുമ്പോൾ ചെയ്‌ത കാര്യങ്ങൾ അക്കമിട്ട് നിരത്തി അമിത് ഷാ

ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് പിതാവ് വിജയസേനന്‍ പറഞ്ഞു. സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ല. സ്വര്‍ണം കുഴിച്ചിട്ടതിലും സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. ഭാര്യയെയും മകളെയും രക്ഷിക്കാനാണ് സൂരജിന്‍റെ അച്ഛന്‍റെ ശ്രമം. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയെന്നും വിജയസേനന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button