ബാവലിയിൽ നിന്നും ഒരു നൊമ്പരക്കാഴ്ച്ച, വയനാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്‍റെ മൃതദേഹം കാണാനായി കര്‍ണാടകയില്‍ നിന്ന് എത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും കേരള അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു, അവസാനം ആംബുലന്‍സില്‍ മൃതദേഹം ബാവലി അതിര്‍ത്തിയിലെത്തിക്കേണ്ടി വന്നു ബന്ധുക്കള്‍ക്ക് .
കോവിഡിനെ തുടർന്ന് ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടകയില്‍ നിന്ന് എത്തുന്ന വരെ ബാവലി വഴി കടത്തി വിടാന്‍ ആവില്ലെന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് മകന്‍റെ മൃതദേഹം കാണാനെത്തിയ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും തിരിച്ചടിയായത്.
ഇക്കഴിഞ്ഞ ദിവസം മാനന്തവാടി പിലാക്കാവില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ച ഖലീലിന്റെ മൃതദേഹം കാണാനെത്തിയവരെയാണ് ബാവലിയിൽ തടഞ്ഞിട്ടത്. കേരള ഉദ്യോഗസ്ഥർ തങ്ങളോട് മര്യാദയില്ലാതെയാണ് പെരുമാറിയതെന്നും ആരോപിച്ചു.
നടുറോഡിൽ വച്ച് മൃതദേഹം അവസാനമായി കണ്ട് വേണ്ടപ്പെട്ടവർ മൈസൂരിലേക്ക് തന്നെ മടങ്ങിയത് കണ്ടു നിന്നവർക്കും നൊമ്പരക്കാഴ്ച്ചയായി മാറി.
Post Your Comments