തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. മഴ ശക്തമായതോടെ നദികളും നിറഞ്ഞു. മധ്യകേരളത്തിലാണ് മഴ ശക്തിയാര്‍ജിച്ചത്. ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി.ഇതോടെ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തി. കൊച്ചി നഗരത്തിലടക്കം മഴക്കാലപൂര്‍വ ശുചീകരണം അവസാനഘത്തിലാണ്.
Read also : ആഞ്ഞടിയ്ക്കാന്‍ നിസര്‍ഗ : 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് : ഒന്നര കിലോമീറ്റര്‍ കടല്‍ കയറും… അതീവ ജാഗ്രത
ഇന്നലെ രാത്രി മുതല്‍ മധ്യകേരളത്തിലെ ജില്ലകളില്‍ ഇടവിട്ട് മഴ പെയ്യുകയാണ്. നിസര്‍ഗ ചുഴലിക്കാറ്റിന്റെ ഭീതിയും നിലനില്‍ക്കുന്നു. മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.
ഭൂതത്താന്‍കെട്ട് ബാരേജിലെ 5 ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഷോളയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നു. കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ അര്‍ധരാത്രിമുതല്‍ ഇടവിട്ട് മഴയാണ്. എറണാകുളത്തും മഴ തുടരുന്നു.
Post Your Comments