തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടനുബന്ധിച്ച് ഡിവൈഎഫ്ഐയുടെ ആരംഭിച്ച ടിവി ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജുവാര്യര്‍ . അഞ്ച് ടിവികള്‍ സംഭാവന നല്കാന് മഞ്ജു സന്നദ്ധത അറിയിച്ചു. ഡിവൈഎഫ്ഐ സ്റ്റേറ്റ് കാള്‍ സെന്ററിലേക്ക് നേരിട്ട് വിളിച്ചാണ് മഞ്ജു സഹായ വാഗ്ദാനം നല്കയത്. മഞ്ജുവിന് ഡിവൈഎഫ്ഐ നന്ദി അറിയിച്ചു.
മഞ്ജു വാര്യര്‍ക്ക് പിന്നാലെ സംവിധായകന് ബി ഉണ്ണികൃഷ്ണനും ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തി. ബി ഉണ്ണികൃഷ്ണന് മൂന്ന് ടിവികള്‍ സംഭവാന ചെയ്യും.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുട്ടികളെ സഹായിക്കാനാണ് ഇടതുപക്ഷ യുവജന സംഘടനയായ ഡിവൈഎഫ്ഐ ടിവി ചലഞ്ചിന് തുടക്കമിട്ടത്. ഒന്നിലധികം ടിവി സ്വന്തമായുള്ളവരും വാങ്ങി നല്കാന് തയ്യാറുള്ളവരും ചലഞ്ച് ഏറ്റെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.
Post Your Comments