ന്യൂഡൽഹി : കൊറോണ രോഗികള്‍ക്ക് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നല്‍കാന്‍ അനുമതി നല്‍കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. രോഗികള്‍ക്ക് അഞ്ച് ഡോസ് മരുന്ന് നല്‍കാനാണ് അനുമതി നല്‍കിയത്. കൊവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ഫലം കാണുന്നുവെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്. എന്നാല്‍, വാക്‌സിനായോ കൊവിഡ് രോഗത്തിന് പൂര്‍ണമായ മരുന്നായോ ഇതിന് അനുമതി നല്‍കിയിട്ടില്ല.
അടിയന്തര ഉപയോഗത്തിനായി ജൂണ്‍ ഒന്നുമുതലാണ് റെംഡെസിവിറിന് അനുമതി നല്‍കിയിരിക്കുന്നത്. നിബന്ധനയോടെയാണ് മരുന്ന് ഉപയോഗത്തിന് അനുവാദം നല്‍കിയിരിക്കുന്നതെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ പ്രസ്താവനയില്‍ പറയുന്നു.
ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് 19 രോഗികള്‍ക്ക് അഞ്ചുദിവസത്തെ കോഴ്‌സില്‍ റെംഡെസിവിര്‍ നല്‍കിയപ്പോള്‍ നേട്ടമുണ്ടായതായി മരുന്ന് പുറത്തിറക്കിയ ഗിലെഡ് സയന്‍സ് പറയുന്നു. യൂറോപ്യന്‍, ദക്ഷിണ കൊറിയന്‍ അധികൃതരും പ്രതീക്ഷയോടെ നോക്കുന്ന മരുന്ന് കൂടിയാണ് റെംഡെസിവിര്‍.
Post Your Comments