തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപക മഴ. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടങ്ങളിലും രാവിലെയും തുടരുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും ജാഗ്രതാനിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദം ഇന്ന് ചുഴലിക്കൊടുങ്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള, കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments