KeralaLatest NewsNews

ഓണ്‍ലൈന്‍ അധ്യാപകരെ അപമാനിച്ചവർക്കെതിരെ കേസെടുത്തു; സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ പരിശോധിക്കുന്നു

ഫെയ്സ്ബുക്ക്, യൂട്യൂബ് ഇന്‍സ്റ്റഗ്രാം എന്നിവയിലെ സന്ദേശങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം: ഓണ്‍ലൈന്‍ അധ്യാപകരെ അപമാനിച്ചവർക്കെതിരെ കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്. ഫെയ്സ്ബുക്ക്, യൂട്യൂബ് ഇന്‍സ്റ്റഗ്രാം എന്നിവയിലെ സന്ദേശങ്ങള്‍ പരിശോധിക്കും. സമൂഹമാധ്യമങ്ങളിൽ ട്രോളും ദൃശ്യങ്ങളും തയാറാക്കുന്നവർക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു. ഇത്തരക്കാരെ കണ്ടെത്താൻ സമൂഹ മാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കും.

ALSO READ: കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷത്തുള്ളവർ പറഞ്ഞു നടക്കുമ്പോൾ ചെയ്‌ത കാര്യങ്ങൾ അക്കമിട്ട് നിരത്തി അമിത് ഷാ

അധ്യാപകർ പരാതി നൽകിയാൽ ഗൗരവമായി കാണാനും ഡി.ജി.പി നിർദേശിച്ചു. ക്ലാസ് എടുത്ത അധ്യാപകരുടെ ചിത്രങ്ങളും ദൃശ്യങ്ങളും ചേർത്തുള്ള പ്രചരണം വ്യാപകമായ തൊടെയാണ് നടപടി. സഭ്യമല്ലാത്ത പരാമര്‍ശങ്ങള്‍ക്കും ട്രോളുകള്‍ക്കുമെതിരെ നിയമനടപടിയെടുക്കുമെന്ന് ‘കൈറ്റ്സ്’ വിക്ടേഴ്സ് സിഇഒ അന്‍വര്‍ സാദത്തും അറിയിച്ചു. അതിനിടെ അധ്യാപികമാരെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ യുവജന കമ്മീഷനും കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button