തിരുവനന്തപുരം: കേരള മുഖ്യ മന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വി.മുരളീധരന്‍. പ്രവാസികളെ തിരികെ എത്തിക്കാമെന്നും അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നുമുള്ള തീരുമാനത്തിൽ നിന്ന് പിണറായി സര്‍ക്കാര്‍ മലക്കം മറിഞ്ഞു. വന്ദേ ഭാരത് മിഷന്റെ ഭാഗം ആയി കേരളത്തിലേക്ക് ഉള്ള വിമാന സര്‍വ്വീസുകളുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന് കേരളം കത്തിലൂടെ ആവശ്യപ്പെട്ടു. വി.മുരളീധരന്‍ പറഞ്ഞു.
ഒരു ദിവസം പരമാവധി ഒന്നോ രണ്ടോ വിമാനമേ അയക്കാവൂ എന്നും കേരളം ആവശ്യപ്പെട്ടെന്നും വി മുരളീധരന്‍ വ്യക്തമാക്കി. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ മാസം 40 എണ്ണമായി പരിമിതപ്പെടുത്തണമെന്നും കേരളം കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം അറിയിച്ചാല്‍ എത്ര സര്‍വീസ് നടത്താനും കേന്ദ്രസര്‍ക്കാര്‍ തയാറാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് കാരണത്താലാണ് കേരളം പ്രവാസികളുടെ കാര്യത്തില്‍ അവഗണന കാട്ടുന്നതെന്നും കേന്ദ്രമന്ത്രി. ഇതോടെ, പ്രവാസികളുടെ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കാട്ടുന്ന അവഗണന പുറത്തുവന്നിരിക്കുകയാണ്.
പ്രവാസികള്‍ക്കുള്ള നിരീക്ഷണ സൗകര്യം ഉള്‍പ്പെടെ ഒരുക്കിയാല്‍ എത്ര വിമാനസര്‍വീസ് വേണമെങ്കിലും നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, രണ്ടരലക്ഷം പേര്‍ക്കുള്ള നിരീക്ഷണ സൗകര്യം ഒരുക്കിയെന്ന പൊള്ളയായ പ്രഖ്യാപനമായിരുന്നു മുഖ്യമന്ത്രി നടത്തിയത്. ഏതാണ്ട് അമ്ബതിനായിരത്തിലധികം പ്രവാസികള്‍ എത്തിയപ്പോള്‍ തന്നെ സര്‍ക്കാര്‍ നിരീക്ഷണം എന്നത് പേയ്ഡ് ക്വാറന്റൈന്‍ ആക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
പ്രവാസി മലയാളികളുടെ ആവശ്യം കൂടി പരിഗണിച്ച് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഇതോടെ, പ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ചാര്‍ട്ടര്‍ വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കി വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കിടെ ഒമ്ബത് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ 1568 പേരെ ഇന്ത്യയിലെത്തിച്ചതായി യുഎഇയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരുന്നു.
അഹമ്മദാബാദ്, അമൃത്സര്‍, വാരണാസി, എന്നിവിടങ്ങളിലേക്ക് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ 564 പേരാണ് യാത്ര ചെയ്തത്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചതോടെ യുഎഇയിലെ മലയാളികളും നാട്ടിലെത്താനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇവരുടെ പ്രതീക്ഷകളെ അട്ടിമറിക്കുന്ന നിലപാടാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരികുന്നത്. വിമാനസര്‍വീസ് കുത്തനെ വെട്ടിക്കുറയ്ക്കണമെന്ന് സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Post Your Comments