മുംബൈ: ഐസിയുവില്‍നിന്ന് കോവിഡ് രോഗിയെ കാണാതായി. മുംബൈയിലെ കെഇഎം ആശുപത്രിയില്‍ മെയ് 14ന് പ്രവേശിപ്പിച്ച 67കാരനെയാണ് കാണാതായത്. മെയ് 19 മുതലാണ് ഇയാളെ കാണാതായത്. എവിടെയാണെന്നോ എങ്ങോട്ട് പോയെന്നോ ആർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ആളെ കാണാതായി അഞ്ചാം ദിവസം മുംബൈ പൊലീസ് കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തിരുന്നു. അതേസമയം ഒരാള്‍ പോലുമറിയാതെ എങ്ങനെയാണ് ആശുപത്രി ഐസിയുവില്‍നിന്ന് രോഗിയെ കാണാതാകുന്നതെന്നാണ് ചോദ്യം ഉയരുന്നത്. വലിയ വിമര്‍ശനമാണ് ആരോഗ്യമന്ത്രാലയവും ആശുപത്രി അധികൃതരും ഏറ്റുവാങ്ങുന്നത്.
Post Your Comments