
ചെന്നൈ : തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം കൊവിഡ് രോഗികള്‍. ഇന്ന് മാത്രം 1091 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 809 പേരും ചെന്നൈയില്‍ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 24,000 കടന്നു. 24,586 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് മാത്രം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 13 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 197 ആയി ഉയര്‍ന്നു. 10,680 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതുവരെ 13,706 രോഗികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് മാത്രം 536 പേര്‍ രോഗമുക്തരായി.
Post Your Comments