KeralaLatest NewsNews

അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍: തിക്കിത്തിരക്കി കയറാൻ അനുവദിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും. 2190 ഓര്‍ഡിനറി സര്‍വീസുകളും 1037 അന്തര്‍ ജില്ലാ സര്‍വീസുകളും ഉണ്ടാകുമെന്നും ബസുകളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ബസുകളില്‍ നിന്നുകൊണ്ട് യാത്ര പാടില്ലെന്നും എല്ലാ സീറ്റിലും യാത്രക്കാരാകാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തിക്കിത്തിരക്കി ബസില്‍ കയറിയാല്‍ നടപടി ഉണ്ടാവും. നിയന്ത്രിത മേഖലകളില്‍ സ്റ്റോപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button