മുംബൈ; തകർത്തെറിയാൻ നിസര്‍ഗ ചുഴലിക്കാറ്റ്, കൊവിഡ് താണ്ഡവമായുന്ന മഹാരാഷ്ട്രയ്ക്ക് മറ്റൊരു ആഘാതമായി നിസര്‍ഗ ചുഴലിക്കാറ്റ് നാളെ മുംബയ് തീരം തൊടും, നൂറുവര്‍ഷത്തിനിടെ ആദ്യമായി മുംബയില്‍ എത്തുന്ന ചുഴലിക്കാറ്റ് തീരം തൊടുമ്പോള്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്, തീവ്ര ന്യൂന മര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്, ഇന്ന് രാത്രിയോടെ നിസര്‍ഗ തീവ്ര ചുഴലിക്കാറ്റായി മാറും.
മുംബൈ പനാജിക്ക് 280 കിലോമീറ്റര്‍ അകലെയാണ് നിസര്‍ഗയുടെ നിലവിലെ സ്ഥാനം, നിസര്‍ഗ നാളെ വൈകിട്ട് വടക്കന്‍ മഹാരാഷ്ട്രയില്‍ തീരം തൊടും, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്, റായിഗഡിലെ അലിബാഗിലൂടെ കരയിലേക്ക് വീശുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്, മുംബയില്‍ അതി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്, കൊവിഡ് രോഗികള്‍ ഉള്‍പ്പെടെ മുംബയില്‍ നിന്ന് പതിനായിരത്തോളം പേരെ ഇതുവരെ ഒഴിപ്പിച്ചു.
കൂടാതെ സമീപ ജില്ലകളായ താനെ, പാല്‍ഗര്‍, റെയ്‌ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് എന്നിവിടങ്ങളിലും ജാഗ്രതാനിര്‍ദ്ദേശമുണ്ട്, രാഷ്ട്ര, ഗുജറാത്ത് തീരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ത്യന്‍ തീരത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസര്‍ഗ, പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുമായി സംസാരിച്ച് കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും അറിയിച്ചു.
Post Your Comments