ദുബായ് : ആറ് പ്രവാസികളും ഒരു എമിറേറ്റ് പൗരനും ചേര്‍ന്നെടുത്ത ലോട്ടോ നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സമ്മാനം . 39കാരനായ നീരജ് തിവാരി, 40 കാരനായ മുഹമ്മദ് റസാഖ്, 44 കാരനായ സുഖ്വിജര്‍ സിംഗ്, 35 കാരനായ ഉണ്ണികൃഷ്ണന്‍ പിള്ള എന്നീ നാല് ഇന്ത്യക്കാര്‍ക്കും ഒരു സിറിയന്‍ പൗരനും, ഒരു എമിറാത്തി പൗരനുമാണ് ഒരു ലക്ഷം ദിര്‍ഹം ലോട്ടോ നറുക്കെടുപ്പിലൂടെ ലഭിച്ചത്
Read Also : ഒമാനില്‍ ഇന്ന് 576 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
2 മലയാളികളടക്കം 5 ഇന്ത്യക്കാര്‍ക്കും ഒരു യുഎഇ സ്വദേശി, ഒരു സിറിയന്‍ വംശജന്‍ എന്നിവര്‍ക്കും 30 ലക്ഷത്തോളം രൂപ (1,42,857 ദിര്‍ഹം) വീതം ലഭിച്ചു. 10 ലക്ഷം ദിര്‍ഹമുള്ള രണ്ടാം സമ്മാനം ഏഴു പേര്‍ പങ്കിട്ടെടുക്കുകയായിരുന്നു.
മലയാളികളായ മുനീര്‍ കുന്നത്ത് (40), അരുണ്‍ ഉണ്ണികൃഷ്ണപിള്ള (35) എന്നിവരെയാണ് കോവിഡ് ദുരിത കാലത്ത് സമ്മാനം തേടിയെത്തിയത്. ഭാഗ്യം കടാക്ഷിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇത് സഹായകമാകുമെന്നും മുനീര്‍ പറഞ്ഞു. താന്‍ ഏറെ ഭാഗ്യവാനാണെന്നും ഈ സമ്മാനം കുടുംബത്തിന് താങ്ങാവുമെന്നുമായിരുന്നു ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്യുന്ന അരുണിന്റെ പ്രതികരണം.
രണ്ടാം സ്ഥാനക്കാരനായ ഇന്ത്യക്കാരന്‍ നീരജ് തിവാരി(39) സമ്മാന വിവരം ലഭിച്ചപ്പോള്‍ ഇന്ത്യയില്‍ ക്വാറന്റീനിലാണുള്ളത്. കഴിഞ്ഞ 12 വര്‍ഷമായി യുഎഇയിലുള്ള ഈ യുവാവ് കോവിഡിന് തൊട്ടുമുന്‍പ് അവധിയില്‍ നാട്ടിലെത്തിയതായിരുന്നു. നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരുന്ന നീരജിന് ഉടന്‍ തന്നെ ദുബായില്‍ നിന്ന് ഫോണ്‍ കോളും തുടര്‍ന്ന് ഇ-മെയിലും ലഭിച്ചു. വിജയ നമ്പര്‍ താന്‍ 100 പ്രാവശ്യമെങ്കിലും നോക്കി ഉറപ്പുവരുത്തിയിരിക്കുമെന്ന് നീരജ് സന്തോഷമടക്കാനാവാതെ പറഞ്ഞു.
ുബായില്‍ മെക്കാനിക്കായ പഞ്ചാബ് സ്വദേശി സുഖ് ജിന്ദര്‍ സിങ് (44) രണ്ടാം സമ്മാനം നേടിയ മറ്റൊരു ഇന്ത്യക്കാരന്‍. സിറിയന്‍ സ്വദേശി മുഹന്ദ് നൗഫ് റെസ്‌കും (40) ഉള്‍പ്പെടെ 6 പേര്‍ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം പങ്കിട്ടു.ഏപ്രില്‍ 18നായിരുന്നു പ്രതിവാര എമിറേറ്റ്‌സ് ലോട്ടോ ആരംഭിച്ചത്.
Post Your Comments