NattuvarthaLatest NewsKeralaNews

കാട്ടാനയുടെ ആക്രമണത്തില്‍ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട : കാട്ടാന ആക്രമണത്തില്‍ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ത്തനാപുരം പൂമരുതിക്കുഴിയില്‍ പഞ്ചായത്ത് മെംബര്‍ സജീവ് റാവുത്തറിനും ഒപ്പമുണ്ടായിരുന്ന രാജേന്ദ്രനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ആനയിറങ്ങിയതായി പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ഇരുവരെയും വഴിമധ്യേ,  ചക്ക തിന്നുകൊണ്ടിരുന്ന ആന തുമ്പിക്കൈ വീശി അടിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് തെറിച്ചു വീണ ഇരുവരും എഴുന്നേറ്റ് ഓടുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also read : ലിഫ്റ്റിന്റെ കതകിനിടയില്‍ കയ്യിലെ തോല്‍വാര്‍ കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം കുഞ്ഞ് തൂങ്ങി കിടന്നു : എല്ലാവരുടേയും ഹൃദയം നിലച്ചുപോയ കാഴ്ച

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ട് തുടങ്ങിയിട്ട് ഏറെനാളായി. പ്രദേശത്തെ കൃഷി അടക്കം വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത് പതിവായതോടെ പലതവണ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button