കൊച്ചി : സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി. പ്രോസിക്യൂഷനും പ്രതിഭാഗവും ചേര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ആലപ്പുഴ സ്വദേശിനിയും എറണാകുളം കലൂരില്‍ താമസക്കാരിയുമായിരുന്ന 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എറണാകുളം കുമ്പളം സഫര്‍മന്‍സില്‍ സഫര്‍ഷയ്ക്കാണ് (32) നേരത്തെ ജാമ്യം ലഭിച്ചത്.
വിചാരണക്കോടതിയില്‍ പോലീസ് കുറ്റപത്രം നല്‍കിയെന്ന വസ്തുത മറച്ചുവെച്ചാണ് ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടിയത്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ അഭിഭാഷകനും കോടതിയെ അറിയിച്ചത്. 90 ദിവസം പൂര്‍ത്തിയായത് ഏപ്രില്‍ എട്ടിനാണ്. ഏപ്രില്‍ ഒന്നിന് അന്വേഷണസംഘം വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതുമറച്ചുവെച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. ഇതോടെ
ജാമ്യത്തില്‍ വിട്ട പ്രതിയെ അറസ്റ്റ് ചെയ്യാനും പോക്‌സോ കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
തെറ്റു മനസ്സിലായതോടെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍, ജാമ്യം നേടിയ പ്രതി അതിനകം ജയിലില്‍നിന്ന് പുറത്തിറങ്ങി. ജനുവരി എട്ടിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 90 ദിവസത്തിനുശേഷവും കുറ്റപത്രം നല്‍കിയില്ലെന്നും അതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതി ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കവേ, കുറ്റപത്രം നല്‍കിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകനും അറിയിച്ചു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നകേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് അന്വേഷണോദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. കസ്റ്റഡി കാലാവധി 90 ദിവസം പിന്നിട്ടതിനാല്‍ കര്‍ശന വ്യവസ്ഥകളോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്യുകയായിരുന്നു.
Post Your Comments