കൊട്ടാരക്കര: ഉത്ര വധക്കേസിൽ പ്രതിയായ ഭർത്താവ് സൂരജ് ചോദ്യം ചെയ്യലിൽ മൊഴി നൽകുന്നത് വളരെ വിദഗ്ധമായി. അറസ്റ്റിന് മുൻപ് മുതിർന്ന അഭിഭാഷകന്റെ സേവനം സൂരജ് തേടിയിരുന്നു. അതേസമയം പാമ്പുകളുമായുള്ള ഇയാളുടെ ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ കേസിൽ നിർണായകമാകുകയാണ്. ഉത്ര പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് അറിഞ്ഞപ്പോൾ സൂരജിന്റെ അടുത്ത ബന്ധുവായ സ്ത്രീ ഇക്കാര്യം ഉത്രയുടെ വീട്ടുകാരോടും അടുപ്പക്കാരോടും വെളിപ്പെടുത്തിയതായാണ് മൊഴി.
അടൂരിലെ വീട്ടിൽ സൂരജ് പാമ്പുമായി എത്തിയത് കണ്ടിരുന്നുവെന്നും ആ പാമ്പാണോ കടിച്ചതെന്ന സംശയവും സ്ത്രീ ഉന്നയിക്കുകയുണ്ടായി.
അതേസമയം ഉത്രയ്ക്ക് പാമ്പ് കടിയേറ്റതിന് ശേഷം സൂരജിൽ പരിഭ്രമ ലക്ഷണങ്ങൾ കണ്ടതായി ഉത്രയുടെ സഹോദരൻ വിഷുവും മൊഴി നൽകിയിരുന്നു. ഉത്രയുടെ സ്വർണത്തിന്റെ ഏറെ ഭാഗവും സൂരജ് കൈവശപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വർണത്തിൽ ഒരു ഭാഗം സ്വന്തം വീട്ടുകാർക്ക് നൽകിയതായാണ് സൂരജിന്റെ മൊഴി.
Post Your Comments