വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നു. ഇന്നലെ മാത്രം രണ്ടായിരത്തിലധികം പേരാണ് വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 582 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, 17,446 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രസീലില്‍ 267 പേരും റഷ്യയില്‍ 138 പേരുമാണ് ഇന്നലെ മാത്രം മരിച്ചത്. ബ്രസീലില്‍ ഇന്നലെ 8,268 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു.റഷ്യയില്‍ നാല് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
അതേസമയം ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്.മരണം 5000 പിന്നിട്ടു. എന്നാല്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള സ്പെയിനില്‍ രോഗ വ്യാപനത്തിലും മരണ നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 200 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണപ്പെട്ടത് രണ്ട് പേര് മാത്രമാണ്.
എന്നാൽ ലോകത്താകമാനം കോവിഡ് മുക്തരായവരുടെ എണ്ണം 29 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 30.42 ലക്ഷം രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 53000 ത്തിലേറെ പേരുടെ ആരോഗ്യനില ഗുരുതരമാണ്.
Post Your Comments