വാഷിംങ്ടൺ; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണം മുന്‍കൂട്ടി തീരുമാനിച്ച കൊലപാതകമാണെന്ന് ആരോപണം. ജോര്‍ജിന്റെ കുടുംബം ഏര്‍പ്പെടുത്തിയ അഭിഭാഷകന് ബെഞ്ചമിന്‍ ക്രംപാണ് ഈ ആരോപണം ഉന്നയിച്ചത്. പോലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗവിന് അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ തീവ്രത കുറഞ്ഞ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ബെഞ്ചമിന്‍ ക്രംപ് വ്യക്തമാക്കി, മനപൂര്‍വമുള്ള കൊലപാതകമാണിതെന്ന് ഉറപ്പാണ്, ജോര്‍ജ് ശ്വാസം കിട്ടാതെ പിടയുമ്പോഴും 9 മിനിറ്റാണ് ഡെറിക് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി നിന്നത്. ജോര്‍ജിന്റെ ബോധം നഷ്ടപ്പെട്ടു കഴിഞ്ഞ ശേഷവും മൂന്നു മിനിറ്റോളം ഡെറിക് കാല്‍മുട്ട് അമര്‍ത്തിനിന്നു- ക്രംപ് ആരോപിച്ചു.
Post Your Comments