ഇടുക്കി: ഈ മാസം 27ന് വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത് സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചേര്‍ത്തു കേസ് . ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം മനപ്പൂര്‍വം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് ചേര്‍ക്കുന്ന വകുപ്പായ ഐപിസി സെക്ഷന്‍ 353 ആണ് കേസില്‍ അധികമായി ഉള്‍പ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായെങ്കിലും ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരം കേസെടുത്ത് നേതാക്കളെ രക്ഷപ്പെടുത്തുകയാണ് പോലീസ് ആദ്യം ചെയ്തത്. കൂടാതെ ഇവർക്ക് പരസ്യ ശാസന പാർട്ടി നൽകുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഈ വകുപ്പ് ചേര്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ തയാറായത്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. തിലകന്‍, ജില്ലാ കമ്മിറ്റിയംഗം ജി. വിജയാനന്ദ് എന്നിവരാണ് കേസിലെ പ്രതികള്‍. വണ്ടിപ്പെരിയാര്‍ പോലീസ് ബൈക്ക് പിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഇരുവരും പോലീസുകാരെ വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
Post Your Comments