തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടും പ്രതികരിക്കാന്‍ തയ്യാറാകാതെ സിപിഎം നേതാക്കള്‍. എക്സാലോജിക്കിനെതിരെയുള്ള അന്വേഷണത്തെ പറ്റി തനിക്ക് അറിയില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
Read Also: കത്തിയ കാറിനുളളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
ഏത് ഏജന്‍സിയാണെന്ന് ചോദിച്ച അദ്ദേഹം സംഭവത്തെ കുറിച്ച് അന്വേഷിച്ചിട്ട് പ്രതികരിക്കാമെന്നും പറഞ്ഞു. വീണയുടെ ഭര്‍ത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസും മാദ്ധ്യമങ്ങള്‍ക്ക് മുഖംകൊടുക്കാതെ ഒഴിഞ്ഞുമാറി. മുന്‍മന്ത്രി എ.കെ ബാലനും സമാനരീതിയിലാണ് പ്രതികരിച്ചത്. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ നേതാക്കള്‍ ഒഴിഞ്ഞു മാറിയത്.
കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയമാണ് എക്സാലോജിക്കിനെതിരെ അന്വേഷണം പുറപ്പെടുവിച്ചിരിക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള അനധികൃത ഇടപാടുകളാണ് കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷിക്കുക.
Post Your Comments