കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കാനുള്ള പാഴ്ശ്രമമാണ് ഗോവിന്ദന്റെ ജാഥയെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജാഥയ്ക്കിടെ ഗോവിന്ദനും സംഘവും വാഹനങ്ങള്‍ക്ക് പെട്രോളടിച്ചത് മാഹിയില്‍ വന്നാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയും പരിവാരങ്ങളും ഈ പ്രദേശത്ത് എവിടെ വന്നാലും പെട്രോളടിക്കുന്നത് മാഹിയില്‍ വന്നാണെന്ന് പമ്പുകാര്‍ തന്നോടു പറഞ്ഞതായും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Read Also: 28 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി എൻജിനീയറിങ് ബിരുദധാരി പിടിയില്‍
‘പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്, കേന്ദ്രം കൂട്ടി, അതുകൊണ്ട് ഞങ്ങളും കൂട്ടുന്നുവെന്നാണ്. കേന്ദ്രം എട്ടു രൂപയും 10 രൂപയും കുറച്ചപ്പോള്‍ അതേക്കുറിച്ച് സംസാരിക്കാന്‍ അവര്‍ തയാറായില്ല.’ – സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവമുണ്ടായി. ഞാന്‍ കാസര്‍കോട്ടു നിന്ന് കാറില്‍ കോഴിക്കോട്ടേയ്ക്കു വന്നുകൊണ്ടിരിക്കുന്നു. ഈ സമയത്ത് എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോഴിക്കോട്ടാണ് നടക്കുന്നത്. അതായത് കോഴിക്കോടു ജില്ലയുടെ തെക്കന്‍ മേഖലകളില്‍. ഞാന്‍ നോക്കുമ്പോള്‍ ഒരു 10-25 വാഹനങ്ങള്‍, അതായത് ഗോവിന്ദന്റെ കാര്‍, അകമ്പടിക്കാരുടെ വാഹനങ്ങള്‍, മൈക്ക് സെറ്റ് വച്ചുകെട്ടിയ വാഹനം… എല്ലാവരും മാഹിയില്‍ വന്ന് പെട്രോളടിച്ചു പോകുകയാണ്.’
പ്രതിരോധ ജാഥക്കാരുടെ വാഹനങ്ങള്‍ മുഴുവന്‍ മാഹിയില്‍ വന്ന് പെട്രോളടിച്ചു പോകുന്നു. 10 രൂപ ലാഭം. കോഴിക്കോട് നടക്കേണ്ട ജാഥ, വയനാട്ടില്‍ നടക്കേണ്ട ജാഥ.. എല്ലാറ്റിനും മുന്‍പേ മാഹിയില്‍ വന്ന് പെട്രോളടിച്ചു പോവുകയാണ്. അതാണ് കേന്ദ്ര ഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം.’ – സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments