KeralaLatest News

ആചാര വെടി എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ചു, ഗ്രൂപ്പ് അഡ്മിൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

സംസ്ഥാന പൊലീസും സൈബര്‍വിങ്ങും നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ നഗ്​നവിഡിയോ ഷെയര്‍ ചെയ്യുന്ന ഗ്രൂപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്.

എടപ്പാള്‍: വാട്​സ്​ആപ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ ഗ്രൂപ് അഡ്മിന്‍ അടക്കം രണ്ടുപേര്‍ അറസ്​റ്റില്‍. ‘ആചാരവെടി’ പേരില്‍ 256 പേരടങ്ങുന്ന ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച കേസിലാണ് ഗ്രൂപ് അഡ്മിന്‍ കൂടിയായ എടപ്പാള്‍ കുറ്റിപ്പാല സ്വദേശി അശ്വന്ത് (21), ചങ്ങരംകുളം ആല​ങ്കോട് സ്വദേശി രാകേഷ് (40) എന്നിവരെ ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലി​​െന്‍റ നേതൃത്വത്തില്‍ പിടികൂടിയത്​.

ബി.ടെക് ബിരുദധാരിയാണ് പിടിയിലായ അശ്വന്ത്. കുട്ടികളുടെ നഗ്​നചിത്രങ്ങള്‍ കൈവശം വെക്കല്‍, തുടങ്ങിയ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്​. ജില്ലയിലെ 15ഓളം പേര്‍ ഗ്രൂപ്പില്‍ അംഗമായതായും പൊലീസ്​ കണ്ടെത്തിയിരുന്നു. ഗ്രൂപ്പുണ്ടാക്കിയത്​ ചങ്ങരംകുളം സ്​റ്റേഷന്‍ അതിര്‍ത്തിയിലാണെന്ന് കണ്ടെത്തിയതോടെയാണ് ജില്ല​ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്തത്. സംസ്ഥാന പൊലീസും സൈബര്‍വിങ്ങും നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ നഗ്​നവിഡിയോ ഷെയര്‍ ചെയ്യുന്ന ഗ്രൂപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്.

നിരോധിത സൈറ്റുകളില്‍നിന്ന്​ കുട്ടികളുടെ നഗ്​നചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ കാണുന്നതും ഷെയര്‍ ചെയ്യുന്നതും അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കേസിലുള്‍പ്പെട്ട മറ്റ്​ 13 പേര്‍ക്കെതിരെയും വിവിധ സ്​റ്റേഷനുകളില്‍ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button