KeralaLatest NewsNews

ആട് ആന്റണിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ള ‘വിരമിച്ചു’: മരിച്ച് ഏഴ് വര്‍ഷത്തിന് ശേഷം അത്യപൂര്‍വ്വ റിട്ടയര്‍മെന്റ്

കൊല്ലം: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍ പിള്ളയ്ക്ക് അത്യപൂര്‍വ്വ റിട്ടയര്‍മെന്റ്. ഏഴു വര്‍ഷം മുൻപ് കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ കുത്തേറ്റാണ് മണിയന്‍ പിള്ള മരിച്ചത്. പാരിപ്പിള്ളി സ്റ്റേഷനില്‍ ഡ്രൈവറായിരുന്നു അദ്ദേഹം അന്ന്. തുടര്‍ന്ന് മണിയന്‍പിള്ളയുടെ ശേഷിക്കുന്ന സര്‍വ്വീസ് കാലം മുഴുവന്‍ ശമ്പളങ്ങളും ആനുകൂല്യങ്ങളും കുടുംബത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മണിയന്‍പിള്ളയ്ക്ക് റിട്ടയര്‍മെന്റ് പ്രായപരിധിയായ 56 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് മെയ് 31 നായിരുന്നു ഔദ്യോഗികമായ വിരമിക്കല്‍. ഇനി ഇദ്ദേഹത്തിന്റെ പെന്‍ഷന്‍ കുടുംബത്തിന് ലഭിക്കും.

Read also: പാചക വാതക വിലയിൽ വർദ്ധനവ്

കൊല്ലം റൂറല്‍ പോലീസില്‍ എല്‍ഡി ക്‌ളാര്‍ക്കായി രണ്ടു വര്‍ഷം മുൻപ് മകള്‍ ശ്രുതിക്ക് നിയമനം നല്‍കിയിരുന്നു. ഇളയമകള്‍ സ്വാതി പ്‌ളസ്ടൂവിന് പഠിക്കുകയാണ്. 2012 ജൂണ്‍ 16നാണ് വാഹന പരിശോധനയ്ക്കിടെ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കവെ ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്റണി എ.എസ്.ഐ ജോയിയെയും മണിയന്‍ പിള്ളയെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button