ന്യൂഡൽഹി: ജൂണിലെ ആഭ്യന്തര പാചക വാതക വിലയിൽ വർദ്ധനവ്. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 597 രൂപയായി. വാണിജ്യ സിലിണ്ടറിന് 109 രൂപ വർധിപ്പിച്ചു. ഇന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിരക്ക് വർദ്ധനവ്. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടായ വർദ്ധനവ് കാരണം, വിപണിയിലെ എൽപിജിയുടെ ആർഎസ്‌പി (റീട്ടെയിൽ വിൽപ്പന വില) സിലിണ്ടറിന് 11.50 രൂപ വർദ്ധിപ്പിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറായ ഐഒസി ഞായറാഴ്ച അറിയിച്ചിരുന്നു. അതേസമയം പാചകവാതക വില വർദ്ധനവ് പ്രധാനമന്ത്രി ഉജ്വല (പിഎംയുവൈ) ഗുണഭോക്താക്കളെ ബാധിക്കില്ല. 2020 മെയ് മാസത്തിൽ ഡൽഹി വിപണിയിൽ എൽപിജിയുടെ റീട്ടെയിൽ വിൽപ്പന വില 744 രൂപയിൽ സിലിണ്ടറിന് 581.50 രൂപയായി കുറച്ചിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവിന് അനുസൃതമായാണ് വില കുറച്ചത്.
Post Your Comments