തിരുവനന്തപുരം • കേരള മദ്രസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കുന്നതിന് അവസരമുണ്ടാകുമെന്ന് ചെയര്‍മാന്‍ എം.പി.അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. www.kmtboard.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. ലോക്ഡൗണ്‍ മൂലം പല അധ്യാപകര്‍ക്കും യഥാവിധി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീയതി ദീര്‍ഘിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments