KeralaLatest NewsNews

ലോക്ക്ഡൗണ്‍ ഇളവുകളിൽ കേരളത്തിന്‍റെ തീരുമാനം ഇന്നറിയാം: കേന്ദ്ര സർക്കാർ നിർദേശം അതേപടി അംഗീകരിക്കില്ലെന്ന് സൂചന

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളിൽ കേരളത്തിന്‍റെ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന ശേഷമാകും തീരുമാനം. ഈ മാസം എട്ട് മുതൽ വലിയ ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനം ഇത് അതേപടി അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. അന്തർസംസ്ഥാന യാത്രയ്ക്ക് പാസ് തുടർന്നും ഏർപ്പെടുത്തിയേക്കും.

Read also: സ്‌കൂൾ തുറന്നെന്ന് പറയാൻ ഇടതുപക്ഷത്തിന് അവർ എതിർത്ത വിക്ടേഴ്‌സ് ചാനലിനെ ആശ്രയിക്കേണ്ടിവന്നെന്ന് ഉമ്മൻ ചാണ്ടി

അതേസമയം ഘട്ടംഘട്ടമായി ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഇത് ലോക്ക്ഡൗൺ 5.0 അല്ല, അൺലോക്ക് ഒന്നാംഘട്ടമാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. തീവ്രബാധിതമേഖലകൾ അല്ലാത്ത ഇടത്ത് എല്ലാ മേഖലകളെയും തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ ചില മേഖലകളിൽ നിയന്ത്രണങ്ങളുണ്ട്. മാർഗനിർദേശങ്ങൾ അനുസരിച്ച് മാത്രമായിരിക്കും ഇവിടുത്തെ നിയന്ത്രണങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button