കുവൈത്ത് സിറ്റി : 156 ഇന്ത്യക്കാരടക്കം കുവൈത്തിൽ ഇന്ന് 719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 27762 ആയി. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8446 ആയി.
24 മണിക്കൂറിനിടെ 8 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 220 ആയി.അതേസമയം രോഗമുക്തിയുടെ കാര്യത്തിലും വലിയ വർധനവാണ് കുവൈത്തിൽ ഉണ്ടായിരിക്കുന്നത്. പുതുതായി 1513 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 12899 ആയി.
എന്നാൽ ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 209 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 101 പേർക്കും അഹമ്മദിയിൽ നിന്നുള്ള 184 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 170പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 14643 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 204 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Post Your Comments