ന്യൂഡല്‍ഹി • ടി.വി ടുഡേ നെറ്റ്‌വര്‍ക്കിന് കീഴിലുള്ള ഹിന്ദി വാര്‍ത്താ ചാനല്‍, ‘ദില്ലി ആജ് തക് ‘എന്നറിയപ്പെടുന്ന ‘ഡല്‍ഹി ആജ് തക്’ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു. ജൂണ്‍ 30 അര്‍ദ്ധരാത്രിയോടെയാണ് ചാനല്‍ സംപ്രേക്ഷണം നിര്‍ത്തുന്നത്.
സാമ്പത്തിക പ്രതിസന്ധിയാണ് ചാനലിലെ അടച്ചുപൂട്ടലിലേക്ക് നയിച്ചതെന്നാണ് സൂചന.
2020 ജൂൺ 30 അർദ്ധരാത്രി മുതല്‍, ദില്ലി ആജ് തക്” ചാനലിന്റെ പ്രവര്‍ത്തനവും പ്രക്ഷേപണവും തങ്ങള്‍ നിര്‍ത്തുകയാണെന്ന് ഡല്‍ഹി ഡി.പി.ഓയ്ക്ക് ചാനലിന്റെ സീനിയര്‍ വൈസ് പ്രസിഡന്‍റ് (വിതരണം) കെ.ആര്‍ അറോറ അയച്ച കത്തില്‍ പറയുന്നു.
2007 ഡിസംബർ 31 ന് ആരംഭിച്ച ദില്ലി ആജ് തക്, ആജ് തക്, ഇന്ത്യാ ടുഡേ ടിവി ( മുന്‍പ് ഹെഡ്‌ലൈൻസ് ടുഡേ), തേസ് എന്നിവയ്ക്ക് ശേഷം നെറ്റ്‌വർക്കിൽ നിന്നുള്ള നാലാമത്തെ വാർത്താ ചാനലായിരുന്നു.
Post Your Comments