Latest NewsUAENews

ഞായറാഴ്ച മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 10 മലയാളികൾ

ദുബായ്: ഞായറാഴ്ച മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 10 മലയാളികൾ. മലപ്പുറം കോഡൂര്‍ സ്വദേശി ശംസീര്‍ പൂവാടന്‍(30), ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ (52),തിരൂര്‍ മൂര്‍ക്കാട്ടില്‍ സ്വദേശി സുന്ദരം (63 ), കണ്ണൂര്‍ സ്വദേശി മൂപ്പന്‍ മമ്മൂട്ടി (69), തൃശൂര്‍ സ്വദേശി മോഹനന്‍(58), അഞ്ചല്‍ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍ (52), മൊയ്തീന്‍കുട്ടി (52), പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്റഫ്, പത്തനംതിട്ട സ്വദേശി പവിത്രന്‍ ദാമോദരന്‍ (52) എന്നിവരാണ് മരിച്ചത്.

Read also: കോവിഡ് ബാധിച്ച് മരിച്ച സുലേഖ ക്വാറന്റൈനില്‍ കഴിഞ്ഞത് വെറും രണ്ട് ദിവസം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി നിരീക്ഷണ കാലാവധിയിലെ പാളിച്ചകൾ

അതേസമയം ഇതുവരെയുള്ള കണക്കനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് മൂലം മരിച്ചവര്‍ 1082 ആയി. സൗദിയിൽ 505 പേര്‍, യു.എ.ഇ.യില്‍ 267 പേർ, കുവൈറ്റിൽ 212 പേർ എന്നിങ്ങനെയാണ് കണക്കുകൾ. 84,000 പേരാണ് സൗദിയിൽ കോവിഡ് ബാധിച്ചവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button