Latest NewsNewsDevotional

മഹാവിഷ്‌ണുവിന്റെ നരസിം‌ഹം അവതാരത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹൈന്ദവ ഐതിഹ്യ പ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നുണ്ട്. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.

▪മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
▪ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
▪രാവോ പകലോ തന്നെ കൊല്ലരുത്
▪ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്.

ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു.

തൂണിലും തുരുമ്പിലും തന്റെ ഭഗവാൻ ഉണ്ട് എന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.
നരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തിൽ ഇപ്രകാരമാണ് വർണ്ണിച്ചിരിയ്ക്കുന്നത്.

“മീമാംസമാനസ്യ
സമുത്ഥിതോഗ്രതോ
നൃസിംഹരൂപസ്തദലം ഭയാനകം
പ്രതപ്തചാമീകര ചണ്ഡലോചനം
സ്ഫുരത്സടാകേസരജൃംഭിതാനനം
കരാളദംഷ്ട്രം കരവാള ചഞ്ചല-
ക്ഷുരാന്തജിഹ്വം ഭ്രുകുടീ
മുഖോൽബാണം
സ്തബ്ധോർദ്ധ്വകർണ്ണം
ഗിരികന്ദരാത്ഭുത-
വ്യാത്താസ്യന്യാസം ഹനുഭേദ
ഭീഷണം
ദിവിസ്പൃശൽ
കായമദീർഘപീവര-
ഗ്രീവോരുവക്ഷ:സ്ഥലമല്പമദ്ധ്യമം
ചന്ദ്രാംശു ഗൗരൈശ്ഛുരിതം
തനൂരുഹൈ-
ർവ്വിഷ്വഗ്ഭുജാനീക ശതം
നഖായുധം”

 

shortlink

Related Articles

Post Your Comments

Related Articles


Back to top button