Latest NewsKeralaIndia

ക്വാറന്റീന്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തക ഗുരുതരാവസ്ഥയില്‍

കണ്ണൂർ: ക്വാറന്റീന്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തക ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട് . ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് രക്തസമ്മര്‍ദത്തിനുള്ള ഇരുപത് ഗുളിക ഒരുമിച്ചു കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്.

ഇവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ശുചിത്വം പാലിക്കുന്നില്ലെന്നും, ഇവര്‍ വളരെ അശ്രദ്ധമായാണ് ജോലി ചെയ്യുന്നതെന്നും ചിലര്‍ കുപ്രചരണം നടത്തിയത് തുടര്‍ന്നാണ് ലഭിച്ച വിവരം.ഇവര്‍ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

‘സര്‍ക്കാരിന് പരീക്ഷണം നടത്തുവാനുള്ളവരല്ല നമ്മുടെ വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ രംഗവും’- വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തുമായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ്

സഹപ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാലു പേരാണെന്ന് തന്റെ മരണത്തിന് ഉത്തരവാദികള്‍ എന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലി ചെയ്‌തെന്നാണ് ചിലര്‍ കുപ്രചരണം നടത്തുന്നതെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button