ന്യൂഡൽഹി: ഇന്ത്യ തുറക്കുമ്പോൾ ജനങ്ങൾ ശ്രദ്ധയോടെ മുന്നോട്ട് പോകണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മാൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളിയാണ്. ഇവിടെ ജനങ്ങളാണ് പോരാട്ടം നയിക്കുന്നത്. രാജ്യത്ത് വ്യവസായങ്ങൾ മെല്ലെ തിരിച്ചു വരികെയാണ്. പ്രതിസന്ധി എല്ലാ വിഭാഗങ്ങളെയും ബാധിച്ചു. ഈ ഘട്ടത്തിൽ രാജ്യം അവരുടെ ഒപ്പം നിൽക്കുന്നു. അവരെ ശാക്തീകരിക്കണം. പ്രധാന മന്ത്രി വ്യക്തമാക്കി.
ജനസംഖ്യ കൂടുതലായിട്ടും ഇന്ത്യയിൽ വൈറസിനെ പ്രതിരോധിക്കാനായി. സാമ്പത്തികരംഗത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദേഹം ആഗോളതലത്തിലേത് പോലെ രാജ്യത്ത് രോഗവ്യാപനമുണ്ടായില്ലെന്നും പറഞ്ഞു. സാധാരണക്കാർ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചു. പരസ്പരം സഹായിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങി. പോരാട്ടത്തിൽ അണിചേർന്ന എല്ലാവർക്കും നന്ദിയറിയിച്ച അദേഹം പുതിയ മാർഗങ്ങളിലൂടെ പ്രതിരോധം തുടരണമെന്നും പറഞ്ഞു.
ALSO READ: ഖാലിസ്താന്‍ തീവ്രവാദി പിടിയിൽ; വിശദാംശങ്ങൾ പുറത്ത്
ഇതിനു മുന്‍പ് ഏപ്രില്‍ 26 നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കൊണ്ടായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞത്.
Post Your Comments