ന്യൂഡൽഹി: N-95 മാസ്കുകൾ കോവിഡ് ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് ഭീഷണി നിലനിൽക്കുന്നിടത്തോളം വൈറസ് പ്രതിരോധത്തിനായി വാൽവുകൾ ഉള്ള മാസ്‌ക് ഒഴിവാക്കി സാധാരണ മാസ്ക് ധരിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ മുന്നോട്ട് വെക്കുന്ന നിർദേശം.
വാൽവുകൾ ഉള്ള N- 95 മാസ്ക് ഉപയോഗിക്കുന്ന ആളുകളിൽ വൈറസ് വാഹകരായവർ പുറത്തേക്ക് വിടുന്ന വായു ശ്വസിക്കാനിടയാകുന്നവർക്ക് രോഗ സാധ്യത കൂടുതലായിരിക്കും. രോഗാണുക്കൾ അന്തരീക്ഷത്തിലേക്ക് നേരിട്ട് എത്തുന്നതാണ് ഇതിന് കാരണം. N-95 മാസ്ക് ഉപയോഗിക്കാൻ സാധാരണ നിർദേശിക്കുന്നത് വായുമലിനീകരണം നിരക്ക് കൂടിയ മേഖലകളിൽ ശ്വസന വായുവിനൊപ്പം ഉള്ളിലേക്ക് എത്തുന്ന കാർബൺ ഡൈ ഓക്സൈഡ് അളവ് കുറയ്ക്കുന്നതിനാണ്. ഇത്തരം മാസ് ഉപയോഗിക്കുന്നവരുടെ ഉച്ഛ്വാസ വായുവിൽ നിന്നും പുറത്തെത്തുന്ന രോഗാണുക്കളുടെ അളവ് കൂടുതലായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
അതിനാൽ N-95 മാസ്ക് ഉപയോഗിക്കുന്നവർ വാൽവ് ഇല്ലാത്തവ വേണം തെരഞ്ഞെടുക്കേണ്ടതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ രോഗികളോ രോഗാണുവാഹകരോ ആയവരുടെ ശരീരത്തിൽ നിന്നും വാൽവുള്ള മാസ്കുകൾ കൂടുതലായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളും. ഇത് മറ്റുള്ളവർക്ക് ദോഷകരമായി തീരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ALSO READ: കാലവർഷം ജൂൺ ആദ്യമെന്ന് കാലാവസ്ഥാ വകുപ്പ്; വ്യത്യസ്ത അഭിപ്രായവുമായി സ്കൈമെറ്റ്; ആശയക്കുഴപ്പം
ഇത്തരം മാസ്കുകൾ ധരിക്കുന്നവർക്ക് സുരക്ഷ നൽകുന്നുണ്ടെങ്കിലും ചുറ്റുമുള്ളവർക്ക് ദോഷമാണ് ഉണ്ടാക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. അഗ്നിരക്ഷാ സേനാംഗങ്ങളും വ്യാവസായിക നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരുമാണ് സാധാരണ N- 95 മാസ്ക് ഉപയോഗിക്കുന്നത്. കൊറോണാ കാലത്ത് പ്രതിരോധത്തിനായി ഈ മാസ്കുകൾ ഉപയോഗിക്കുന്നത് അഭികാമ്യം അല്ലെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
Post Your Comments